© sPidEy™. Powered by Blogger.

പൊന്‍മുടി യാത്ര

പൊന്മുടി ഒന്ന് കാണണമെന്ന് വളരെ നാളത്തെ ആഗ്രഹമായിരുന്നു.ഇക്കഴിഞ്ഞ ജനുവരിയില്‍  പൊന്‍‌മുടിയില്‍ പോയപ്പോള്‍ ക്യാമറയില്‍ പര്‍ത്തിയ ചില ചിത്രങ്ങള്‍
പൊന്മുടിയിലേക്കുള്ള റോഡ്‌ മൊത്തം ടാര്‍ ഇളകി നാശമായി കിടക്കുവാതിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടല്‍നിരപ്പില്‍ നിന്ന് 610 മീറ്റര്‍ ഉയരെയാണ്.


ആ കാണുന്നത് പൊന്മുടി കുന്നും കെ ടി ഡി സി ഗസ്റ്റ് ഹൌസും 

ഞാന്‍ പോയത് ജനുവരിയില്‍ ആണ്  സീസണ്‍ അല്ല..ഒക്ടോബര്‍ മുതലാണ്‌ സീസണ്‍ 
രാവിലെ 9മണിക്ക് പൊന്മുടിക്ക് മുകളില്‍  ഞാന്‍ മാത്രം ഹ 

 
ആ മലമുകളില്‍ കാണുന്നത് ഗസ്റ്റ് ഹൌസല്ല കേരള പോലിസിന്റെതാ

എന്റെ സഹായി 

Camera : 
CANON PowerShot SD1400 IS / 
14.1 megapixel, 4.00x Zoom


വീഡിയോ


പൊന്‍മുടിക്കുള്ള യാത്ര.

തിരുവനന്തപുരം നഗരത്തില്‍നിന്ന് നെടുമങ്ങാട് റൂട്ടിലാണ് പൊന്‍മുടിക്കുള്ള യാത്ര. വിതുരയില്‍നിന്ന് 22 ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ട് ഇടുങ്ങിയ റോഡുവഴിയുള്ള യാത്രയില്‍ കുന്നുകളുടെ സൗന്ദര്യവും നാട്ടിന്‍പുറങ്ങളുടെ ശാന്തതയും ആസ്വദിക്കാം. തിരുവനന്തപുരം ബസ് സ്റ്റാന്‍ഡില്‍നിന്ന് പകല്‍നേരത്ത് ഒരുമണിക്കൂര്‍ ഇടവിട്ട് പൊന്‍മുടിക്ക് ബസ്സുണ്ട്.

സ്തൂപികാഗ്ര കുന്നുകളും പുല്‍മേടുകളും വനവും മൂടല്‍മഞ്ഞും കുഞ്ഞരുവികളുമെല്ലാം ചേര്‍ന്ന് സ്വപ്‌നതുല്യമായ ഒരു സങ്കേതമായി പൊന്‍മുടിയെ മാറ്റുന്നു. പൊന്‍മുടിയിലെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് വിശാലമായ ടോപ്‌സ്റ്റേഷന്‍. മൂടല്‍മഞ്ഞിലൂടെ ടോപ്‌സ്റ്റേഷനിലേക്കുള്ള യാത്ര മറക്കാനാവാത്ത അനുഭവമായിരിക്കും. ചോലവനങ്ങളും പുല്‍മേടുകളും ചേര്‍ന്ന അവിസ്മരണീയമായ കാഴ്ചയാണ് ടോപ്‌സ്റ്റേഷനില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്.

നെടുമങ്ങാട് കഴിഞ്ഞ് വലത്ത് ചുള്ളിമാനൂര്‍ മുക്കിലേയ്ക്ക് തിരിയുക. വീണ്ടും വിതുര മുക്കിലേയ്ക്ക് തിരിയുക. തേവിയോട് മുക്കില്‍ നിന്ന് വലത്തോട്ടുതിരിഞ്ഞാല്‍ അഗസ്ത്യകൂടത്തിനുള്ള വഴി കാണാം. ഈ വഴിയില്‍ ഇടത്തോട്ടു തിരിയുമ്പോള്‍ ഗോള്‍ഡന്‍ വാലിയിലേയ്ക്കുള്ള വഴി കാണാം. ഇതില്‍ 22 ഹെയര്‍പിന്‍ വളവുകള്‍ കഴിയുമ്പോള്‍ പൊന്മുടി എത്തുന്നു. അടുത്ത് പോകാന്‍ പറ്റിയ ഒന്ന്  രണ്ടു സ്ഥലങ്ങള്‍ കൂടി ഉണ്ട് .മീന്‍ മുട്ടി വെള്ളച്ചാട്ടം , കല്ലാര്‍ , അഗസ്ത്യാര്‍ കൂടം 

തെക്കന്‍ പശ്ചിമഘട്ടത്തിലെ വരയാട്ടുമൊട്ട തുടങ്ങിയ ട്രക്കിങ് കേന്ദ്രങ്ങളിലേക്ക് പൊന്‍മുടിയില്‍നിന്ന് പോകാനാകും. പൊന്‍മുടിയില്‍നിന്ന് മൂന്ന് മണിക്കൂര്‍ ട്രക്കിങ് മതി. വരയാടുകള്‍ ധാരാളമുള്ള സ്ഥലമാണത്. മഴക്കാലം ട്രക്കിങിന് അനുയോജ്യമല്ല. നവംബര്‍ മുതല്‍ മെയ് വരെയുള്ള കാലമാണ് അനുയോജ്യം. വിതുരയില്‍നിന്ന് പൊന്‍മുടിക്കുള്ള വഴിയിലാണ് മീന്‍മുട്ടി വെള്ളച്ചാട്ടവും കല്ലാര്‍ അരുവിയും.

സ്വകാര്യഹോട്ടലുകളോ റിസോര്‍ട്ടുകളോ ഇല്ലാത്തതിനാല്‍ താമസിക്കാനുള്ള സൗകര്യം പൊന്‍മുടിയില്‍ കുറവാണ്. ടൂറിസം വകുപ്പിന് കീഴിലുള്ള ഗസ്റ്റ്ഹൗസും കുറച്ച് കോട്ടേജുകളും മാത്രമേ ഉള്ളു. അതിനാല്‍ മുന്‍കൂട്ടി വിളിച്ച് മുറി ബുക്കുചെയ്യണം. സ്വന്തം വാഹനത്തിലാണ് വരുന്നതെങ്കില്‍, വണ്ടിയുടെ കണ്ടീഷന്‍ ഉറപ്പുവരുത്തണം. വിതുര കഴിഞ്ഞാല്‍ പൊന്‍മുടിക്കുള്ള 30 കിലോമീറ്റര്‍ ദൂരം വര്‍ക്ക്‌ഷോപ്പുകളൊന്നുമില്ല.

ടൂറിസം വകുപ്പിന്റെ ഗസ്റ്റ്ഹൗസില്‍ ദിവസവാടക 400 രൂപയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പക്ഷേ, ഡിസ്‌കൗണ്ടുണ്ട്; ആള്‍ക്ക് 50 രൂപ മതി, അന്യസംസ്ഥാന ജീവനക്കാര്‍ക്ക് 200 രൂപ വീതവും. വിവരങ്ങള്‍ക്ക് തിരുവനന്തപുരം ഡി.ടി.പി.സി.യിലെ 04712315397 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.

താമസം, ഭക്ഷണം എന്നിവയ്ക്ക് ടൂറിസം വകുപ്പ് ഗസ്റ്റ്ഹൗസുമായി ബന്ധപ്പെടാം. ഫോണ്‍: 0472-2890230.

മുറി ബുക്കുചെയ്യാന്‍-ടൂറിസം ഭരണവിഭാഗം ഓഫീസ്, തിരുവനന്തപുരം. ഫോണ്‍: 0471-2327366
തിരുവനന്തപുരം നഗരത്തില്‍ നിന്ന് സംസ്ഥാന പാത 2 (തിരുവനന്തപുരം - നെടുമങ്ങാട് - ചെങ്കോട്ട പാത)യില്‍ യാത്രചെയ്യുക. 

വിവരങ്ങള്‍ക്ക് കടപ്പാട് : മാതൃഭൂമി 2 Responses so far.

  1. nash says:

    സൂപ്പര്‍ പിക് സ്പൈഡി......
    പൊണ്മുടിയില്‍ ഒരുപാടു തവണ പോയിട്ടുണ്ട്..അത്രയ്ക്ക് ഇഷ്ടമാണവിടം....
    എന്റെ നാട് പാലോടാണ്...പൊണ്മുടിയുടെ താഴവാരങ്ങളില്‍ വേണമെങ്കില്‍ പാലോടിനേയും കൂട്ടാം.....

  2. vipin says:

    spoidey bub r unique

കൂട്ടുകാര്‍

sPidEy

My Photo
sPidEy™
ഒരു സഞ്ചാരപ്രിയന്‍...ലോകം മൊത്തം കറങ്ങി കാണണമെന്നുണ്ട് ..പക്ഷെ പ്രവാസി ആയി പോയില്ലേ..അപ്പൊ പെട്ടന്ന് ഊരി പോകാന്‍ പറ്റോ.. അത് കൊണ്ട് ഇപ്പൊ സഞ്ചാരം സ്വപ്നത്തില്‍ ആണെന്ന് മാത്രം..
View my complete profile

ഗൂഗിള്‍

Total Pageviews

ഈ വഴി പോയവര്‍

Follow by Email

wibiya widget

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP