''റോയല്‍ എന്ഫീല്ഡ്'' പേരുപോലെ തന്നെ കാഴ്ചയിലും ഉപയോഗത്തിലും രാജാവാണ്. അതുകൊണ്ടാണ് ഇവനെ ഒരു തവണയെങ്കിലും ഓടിക്കണമെന്ന് എല്ലാരും ആഗ്രഹിക്കുന്നത്.ബൈക്ക് ഉപയോഗിക്കുന്നവര്‍ അനവധിയാണ്. പക്ഷെ കൂടുതല്‍ പേരും കാറുകള്‍ സ്വന്തമാകുമ്പോ ബൈക്ക് ഉപേക്ഷിക്കുകയാണ് പതിവ്.പക്ഷെ ബുള്ളറ്റ് പ്രേമികളെ സംബധിച് അത് തിരിച്ചാണ്.അല്പം ഓയില്‍ പറ്റിയാലും മൈലേജു കുറഞ്ഞാലും ഈ വാഹനം ഉപേക്ഷിക്കാതെ കൊണ്ട് നടക്കുന്നത് ബുള്ളെറ്റ് ഹൃദയത്തിലേറ്റി നടക്കുന്നത് രാജാവിന്റെ കാലത്തുള്ള വണ്ടികള്‍ പുതിയ വണ്ടിയുടെ വില കൊടുത്താല്‍ പോലും കിട്ടാത്ത അവസ്ഥയാണ് ഇന്നുള്ളത്. നീണ്ടയാത്രകളില്‍ നിന്നും കിട്ടുന്ന യാത്ര സുഖവും ഓഫ് റോഡുകളിലും നിരപ്പായ റോഡുകളിലും ഒരേപോലെ ഉപയോഗിക്കാന്‍ കഴിയുന്നു എന്നതുമാണ് ഇവനെ മറ്റു 100 200 സിസി ബൈക്കുകളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.യാത്ര ഇഷ്ട്ടപ്പെടാത്തവര്‍ കുറവായിരിക്കും.യാത്ര പോകുന്നത്ബൈക്കില്‍ആണെങ്കിലോ ഹരം കൂടും .കാരണം എല്ലാം സ്വന്തം ഇഷ്ട്ടതിനു തന്നെ ചെയ്യാല്ലോ.കുട്ടിക്കാലം മുതല്‍ക്കേ ഇവന്‍ നിരത്തിലൂടെ പോകുന്നത് കാണുപോ ഉള്ള ആഗ്രഹമാണ് 1989 മൊടെലിലുള്ള 350 സിസി ഒരെണ്ണം സ്വന്തമാകിയപ്പോ പൂര്‍ത്തിയായത്.
എല്ലാ തവണയും നാട്ടിലേക്ക് പോകുമ്പോ കരുതും ഒരു ലോങ്ങ് ഡ്രൈവ് പോകണമെന്ന് .നിര്‍ഭാഗ്യവശാല്‍ അതൊരിക്കലും സാധിക്കാറില്ല.അതുകൊണ്ട് ഇത്തവണ മൂന്നാറിലേക്ക് ഒരു ട്രിപ്പ് പോകണമെന്ന് ഉറപ്പിച്ചാണ് നാട്ടിലേക്ക് തിരിച്ചത് പക്ഷെ അവസാനം പോകാന്‍ നറുക്ക് വീണത് വാഗമണ്‍ ആയിരുന്നു വിശാലമായ തേയിലത്തോട്ടങ്ങളും മനോഹരമായ പൈന്‍ മരക്കാടുകളും മൊട്ടക്കുന്നുകളും കൊണ്ട് മനോഹരമാണ് വാഗമണ്‍. ഏതുകാലത്തും വാഗമണ്‍ യാത്രയാകാമെന്നതാണ് ഇവിടുത്തെ കാലാവസ്ഥയുടെ പ്രത്യേകതഎന്നും ഒക്കെ ഏതോ സൈറ്റില്‍ ഞാന്‍ വായിച്ചിരുന്നു. പക്ഷെ ഉദ്ദേശം വാഗമണ്‍ കാണുന്നതിലുപരി നല്ലരു ലോങ്ങ് ഡ്രൈവ് ചെയ്യുക എന്നതായിരുന്നു.
എന്തായാലും പോകാന്‍ തീരുമാനിച്ച സ്ഥിതിക്ക് കൂട്ടിനു നാട്ടിലുള്ള പഹയന്മാരെ പലരെയുംഫോണെടുത്തു കുത്തി വിളിച്ചുനോക്കി.കാര്യം പറയുമ്പോ തന്നെ കളിയാക്കല്‍ തുടങ്ങി ''അളിയാ വട്ടാണോ..അതും ഈ ചൂടത്ത്..വേറെ പണിയൊന്നും ഇല്ലേ..കാറിലാണേല്‍ നോക്കര്‍ന്നൂന്നു '' ഹ്ഹ ഇത്രയും ദൂരം ബൈക്കില്‍ പോകാന്‍ ആര്‍ക്കും വയ്യത്രെ.പുവര്‍ ബോയ്സ്.അതുകൊണ്ട് പിന്നെ ഒറ്റയ്ക്ക് പോകാന്‍ തന്നെ തീരുമാനിച്ചു.എന്റെ 350 സി സി ബുള്ളെറ്റ് വര്‍ക്ഷോപ്പില്‍ കയറ്റി ഡോക്ടറെ ഒന്ന് കാണിച്ചു.ഒരു ഇന്ജക്ഷെന്‍ എടുത്തു പെട്രോള്‍ ഫുള്‍ ടാങ്ക് കുടിപ്പിച്ചു.ക്യാമറ, മൊബൈല്‍ ചാര്‍ജു ചെയ്തു. ഗൂഗിള്‍ മാപ്പ് തപ്പി വഴികള്‍ എഴുതി എടുത്തു. രണ്ടു ജോഡിഡ്രെസ്സും എടുത്തു.ഇത്രേം മതി ഇനി ചോയിച്ചു ചോയിച്ചു പുവാം.

യാത്രയുടെ ഫസ്റ്റ് ഗിയര്‍ ഇട്ടത് രാവിലെ ആറു മണിക്ക് വര്‍ക്കലയില്‍ നിന്നും. എന്റെ സ്വദേശമായ വര്‍ക്കല നിന്നും 200കിലോമീറ്ററോളം ഉണ്ട് വാഗമന്നിലേക്ക്. രാവിലെ തന്നെതിരിച്ചതിനാല്‍ അധികം ചൂടും ട്രാഫികും ഒന്നുമില്ലായിരുന്നു. വര്‍ക്കല നിന്നും നേരെ കൊട്ടാരക്കര അടൂര്‍ വഴി കോഴഞ്ചേരി എത്തിയപ്പോഴേക്കും സമയം എട്ടര. ഓമല്ലൂര്‍ കൊഴ്ചേരി വരെയുള്ള റൂട്ട് നന്നായി ആസ്വദിച്ചു
കോഴഞ്ചേരിയിലെ പ്രശസ്തമായ തന്ങ്ങാട്ടില്‍ പാലമാണിത്. നല്ല വിശപ്പ്. അല്പം വിശ്രമം. അടുത്തുള്ള ചെറിയൊരു ഹോട്ടലില്‍ നിന്നും പാലപ്പവും മുട്ടക്കറിയും രണ്ടു ചായയും അകത്താക്കി. വീണ്ടും പ്രകൃതിയുടെ കരവിരുതുകള്‍ കണ്ടുകൊണ്ട് യാത്ര തുടര്‍ന്നു.
ക്ലച്ചു പിടിച്ചും ഗിയര്‍ മാറ്റിയും പരിചിതമല്ലാത്ത വിജനമായ റോഡ്ടുകളിലൂടെ വണ്ടി ഓടിക്കൊണ്ടിരുന്നു.350 സിസി ബുള്ളറ്റിന്റെ യാത്രാ സുഖം ഇത്തരം ലോങ്ങ് യാത്രകളില്‍ കൂടിയേ അനുഭവിക്കാന്‍ പറ്റു.നല്ല ചൂട് ആയിതുടങ്ങിയുരുന്നെങ്കിലും കോട്ടയം ഇടുക്കി റോഡ്ടിലെ റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ ഉള്ള യാത്രയും കാഴ്ചകളും മനസ്സും ശരീരവും തണുപ്പിച്ചു. കാഞ്ഞിരപ്പള്ളി വഴി ഈരാട്ടുപെട്ടഎത്തിയപ്പോള്‍ മണി പതിനൊന്നു .അഞ്ചു മണിക്കൂര്‍ തുടര്‍ച്ചയായി വണ്ടി ഓടിച്ചിട്ടും വാഗമണ്‍ കാണാനുള്ള ത്രില്ലില്‍ മനസിനും ശരീരത്തിനും ക്ഷീണം തോന്നിയില്ല.
ഇരാട്ടുപെട്ടയില്‍ നിന്നും അല്പം മുന്നോട്ട് പോയിക്കഴിഞ്ഞാല്‍ പിന്നെ വാഗമാനിലെക്കുള്ള കയറ്റം തുടങ്ങുകയായി. പ്രക്രുതിരമാനീയമായ കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ട് രസകരമായ യാത്രയായിരുന്നു അത്. വാഗമാനിലെക്കും കുരിശുമലയിലെക്കും നിരവധി ബസ്സുകളും കാറുകളും പോകുന്നത് കാണാം.
കീഴ്ക്കാം തൂക്കായ കൂറ്റന്‍ കരിംപാറകള്‍ വെട്ടി അരിഞ്ഞു മനോഹരമായി നിര്‍മിച്ചിരിക്കുന്ന റോഡിലൂടെയുള്ളയാത്ര പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര മനോഹരമാണ്. റോഡിന്റെ ഒരു വശത്ത് കീഴ്ക്കാംതൂക്കായ കരിംപാറകളും മറുവശത്ത് അഗാധമായ കൊക്കയും. ഹോ...റോഡ് നിര്‍മ്മിച്ചവരെ സമ്മതിക്കണം
കുരിശുമാലയിലെക്കും വാഗമണ്‍ലെക്കും പോകാന്‍ ഈരാറ്റു പെട്ട നിന്നും ഏലപ്പാറ വഴി പോകുന്ന കെ എസ് ആര്‍ ടി സി ബസ്സ് കിട്ടുന്നതാണ്.
മനോഹരമായ വളവുകളും തിരിവുകളും കയറ്റം ഒന്ന് അവസാനിച്ചപ്പോള്‍നിരവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടു. കുരിശുമലജങ്ക്ഷന്‍ ആണ്.സമുദ്രനിരപ്പില്‍നിന്ന് 4,000 അടി ഉയരത്തിലുള്ള ആത്മീയകെന്ദ്രമാണ് വാഗമണ്‍ കുരിശുമല. ആയിരത്തോളം വിശ്വാസികളാണ് ആഴ്ചതോറും എത്തുന്നത്
മിനിമം സ്പീഡില്‍ വാഗമാനിലെക്കുള്ള കയറ്റങ്ങളൊക്കെ കയറുമ്പോള്‍ 350സി സി യുടെ യാത്രാ സുഖം എടുത്തു പറയേണ്ടതാണ്. ഗിയര്‍ ശിഫ്ടിംഗ് ഒക്കെ വളരെക്കുറവ്.
വെയില്‍ കനതെങ്കിലും കാഴ്ചകള്‍ കണ്ടുകൊണ്ട് രസകരമായ യാത്ര ...
റോഡ്ടിനു ഇരുവശത്തും ഉള്ള പച്ച പുതപ്പിച്ച പ്രകൃതി ഭംഗി ആസ്വദിച്ചു വാഗമണ്‍ടൌണില്‍ എത്തിയപ്പോള്‍ പന്ത്രണ്ടു മണിയായിഞാന്‍ പ്രതീക്ഷിച്ചതിലും വളരെ ചെറിയ ടൌണ്‍. ചെറിയ ഹോട്റെലുകളുംകടകളും നിറഞ്ഞ ഒരു ചെറിയ ടൌണ്‍. നൂറുകണക്കിന് വാഹനങ്ങള്‍ ദിവസേന ഏലപ്പാറ റോഡ് മിക്ക സ്ഥലങ്ങളിലും വശങ്ങളിലെ മണ്ണൊലിച്ചുപോയി വളരെ മോശവും
വാഗമണ്‍ ടൌണില്‍ എത്തിയ ശേഷം എങ്ങോട്ട പോണമെന്ന് അറിയാതെ അവിടുണ്ടായിരുന്ന ചെറുതും വലുതുമായ എല്ലാ റോഡുവഴിയും ഒന്ന് കറങ്ങി .

വീണ്ടും വാഗമണ്‍ ടൌണില്‍ വന്നു കാണാന്‍ പറ്റിയ സ്ഥലങ്ങളെ പറ്റി അന്വേഷിച്ചു 23 വര്‍ഷമായി വാഗമണില്‍ കട നടത്തുന്ന തിരുവനന്തപുരം സുഹൃത്ത് വാഗമണ്‍ ഹൈത്സ് എന്നാ റിസോട്ടിനെ പറ്റി പറഞ്ഞത്.എന്തായാലും സമയം ഉണ്ട്.ഒരു മണി കഴിഞ്ഞെങ്കിലും ഭക്ഷണം കഴിചില്ലയിരുന്നു. എന്തായാലും റിസോട്ടില്‍ പോയി കഴിക്കാമെന്ന്കരുതി പിന്നെ അങ്ങോട്ട വച്ച് പിടിച്ചു.
റിസോട്ടിലേക്ക് പോകുന്നവഴി കണ്ട പഴക്കമേറിയ ക്രിസ്ത്യന്‍ പള്ളി
വാഗമണ്‍ പട്ടണം
വാഗമണ്‍ ഹൈത്സ്
ഏതാണ്ട് നൂറു ഏക്കറില്‍ കൂടുതലുണ്ട് ഈ റിസോട്ട് .വിശ്രമിക്കാനും താമസിക്കാനും ചെറുതും വലുതുമായ കൊട്ടെജുകളും എരുമാടാങ്ങളും ഭക്ഷണ സൌകര്യവും എന്നൊക്കെ ചെറിയൊരു ബോര്‍ഡില്‍ എഴുതി വച്ചിട്ടുണ്ട് .
റിസപ്ഷന്‍ കഴിഞ്ഞു താഴോട്ട പോകുന്ന റോഡ് കണ്ട ആദ്യം ഒന്ന് ശങ്കിച്ചു ഉരുളന്‍ കല്ലും പാറയും കുന്നും കുഴിയും ഒക്കെയായി ടാര്‍ ഇടാത്ത ഒരു റോഡ് ടയര്‍ പഞ്ചര്‍ വല്ലതുമായാ പണിയാകും.
റിസപ്ഷനില്‍ ആരെയും കാണാത്തത് കൊണ്ട് താഴോട്ട പോയി.വഴി ചെന്നിറങ്ങുന്നത് ഒരു തടാകകരയിലാണ്. തടാകത്തിനു കുറുകെ വണ്ടി പോകത്തക്ക രീതിയില്‍ ചെറിയ റോഡുണ്ട്
കുറെ നേരം അവിടെ കാഴ്ചകളും കണ്ടു ഇവിടിരുന്നു.ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു
ഇരുവശത്തും പടര്‍ന്നു പന്തലിച്ചചെടികള്‍ക്കും മരങ്ങള്‍ക്കും ഇടയിലൂടെ ഒരുളന്‍ കല്ലുകളും പാറകളും നിറഞ്ഞ ചെമ്മണ്‍ റോഡുവഴിയുള്ള യാത്ര,ബുള്ളറ്റില്‍ ഓഫ് റൈടുകള്‍ ഇഷ്ട്ടപ്പെടുന്നവര്‍ക്ക് കാട്ടിലൂടെ യാത്ര ചെയ്യുന്ന ഒരു അനുഭവം തരും.പോരാത്തതിന് കാത്തു തുളക്കുന്ന രീതിയില്‍ ചീവീടുകളുടെ ശബ്ദവും. എങ്ങോട്ടാണ് പോകുന്നതെന്ന് ഒരു നിശച്ചയവും ഇല്ലാതെ ഓടിക്കുവാണ്.ഇതുവരെ ഒരു മനുഷ്യജീവിയെ പോലും കണ്ടില്ല.
ആഹാ നല്ല സ്ഥലം...കുറെ നേരം ഇവിടിരിക്കാം.വാഗമണ്‍ കുന്നുകള്‍ മൊത്തം കാണാം
പുറകെനിന്നു ഒരു ജീപ്പ് ഇരമ്പലോടെ വന്നു നിന്നു. റിസോട്ട് മാനേജര്‍ ആണ് .റിസേപ്റേനില്‍ കയറി 150രൂപയുടെ ടിക്കെറ്റെടുത്ത ശേഷമേ അകത്തേക്ക് കടത്തി വിടുള്ളുത്രേ. കുറെ നേരം അദ്ദേഹവുമായി സംസാരിച്ചു .തിരുവനനതപുറത്തു നിന്നും വന്നതാണെന്ന് പറഞ്ഞപ്പോ സന്തോഷപൂര്‍വ്വം രിസോട്ടിലെക്ക് ക്ഷണിച്ചു.150രൂപ അദ്ദേഹത്തെ ഏല്‍പ്പിച്ചു.റിസോട്ടിലെക്കുള്ള വഴിയും കാണിച്ചു തന്നു.
റിസോട്ടിനുള്ളിലെ ചില കാഴ്ചകള്‍ :
കാട്ടിനുള്ളില്‍ ഒരുക്കിയിരിക്കുന്ന കോട്ടേജുകള്‍
മനോഹരമായി തയ്യാറാക്കിയിരിക്കുന്ന ഏറുമാടം
റിസോട്ടിനുള്ളിലെ മനോഹരമായ തടാകം.
തടാകകരയിലെ വിശ്രമകേന്ദ്രം
ഇവിടിരുന്നു സമയം പോയതറിഞ്ഞില്ല.ഒരു വാന്‍ നിറയെ കുട്ടികളുമായി ഒരു ഫാമിലി വന്നിരുന്നു അവരോടൊപ്പം കുറെ നേരം ചിലവഴിച്ചു.
സന്ദര്‍ശകരെ റിസോട്ട് മുഴുവന്‍ ചുറ്റി കാണിക്കാന്‍ ഒരുക്കിയിരിക്കുന്ന വാഹനങ്ങള്‍.
അഞ്ചു മണിയോട് കൂടി റിസോട്ടില്‍ നിന്നും ഇറങ്ങി ടൌണില്‍ എത്തിയപ്പോഴേ അവിടെ മുഴുവന്‍ മൂടല്‍മഞ്ഞു ആയി കഴിഞ്ഞിരുന്നു. മഞ്ഞ്മൂടിയപ്പോ വാഗമണ്‍ കുറച്ചുകൂടി മനോഹരമായി തോന്നി പിന്നെ എങ്ങോട്ടും പോകാനും പറ്റിയില്ല. കാണേണ്ട സ്ഥലങ്ങളായ മോട്ടക്കുന്നുകളിലെക്കും പൈന്‍ മരകാടുകളിലെക്കും പോകണമ്മേന്നുണ്ടായിരുന്നെങ്കിലും നടന്നില്ല.
.നല്ല ക്ഷീണം ..രാത്രി ആകാറായി.ഭക്ഷണവും ഇതുവരെ കഴിച്ചില്ല. മഞ്ഞു ഒന്ന് മാറിയപ്പോ ക്ഷീണം തീര്‍ക്കാന്‍ ഫുടടും എം എച്ചുമായി പീരുമെടിലെക്ക്.....ഐ ബിയില്‍ താമസം തരപ്പെടുത്തിയിരുന്നു
പീരുമേട് ഐ ബി
മുരുകന്‍ മല പൈന്‍ കാടുകള്‍ മൊട്ടക്കുന്നുകള്‍ തുടങ്ങി കുറെ സ്ഥലങ്ങള്‍ മിസ്സ് ചെയ്തു,അടുത്തതവണ എന്തായാലും ഒന്നൂടെ വാഗമണ്‍ പോകണം എന്ന് തീര്‍ച്ചപ്പെടുത്തി തന്നെയാണ് മലയിറങ്ങിയത്.വാഗമണ്‍ മാത്രമല്ല മൂന്നാറും.
അടുത്ത ദിവസം പീരുമേട്ടില്‍ നിന്നും തിരിച്ചു കട്ടപ്പന, പുളിയമല വഴി എഴുകുംവയല്‍ പള്ളിയില്‍ എത്തി സുഹൃത്തിന്റെ മനസമ്മതം കൂടാന്‍.
പള്ളിയും പരിസരവും മനോഹരമായിരുന്നു. അടുത്തുള്ള കുരിശുമലയിലെക്ക് നിരവധിപേര്‍ പോകുന്നത് കാണാമായിരുന്നു.
പള്ളിയിലെതിയത് അല്പം നേരത്തെ ആയിരുന്നതിനാല്‍ അടുത്തുള്ള ഇരട്ടയാര്‍ ഡാമിലേക്ക് പോയി.അവിടൊക്കെ ഒന്ന് ചുറ്റിക്കറങ്ങി വീണ്ടും പള്ളിയിലേക്ക്. മനസമ്മതം കഴിഞ്ഞു
ഫുട്ടും കഴിചെച്ചു നേരെ കുമിളി തെക്കടിയിലേക്ക്.
കുമിളിയിലെക്കു പോകും വഴി ചെമ്പളത് കണ്ട കാഞ്ഞിരപ്പള്ളി രൂപതയുടെ
സെന്റ് മേരീസ് ചര്ച്ച്
കുമിളി തേക്കടി എല്ലാം കണ്ടു രാത്രി രണ്ടു മണിയോടെ തിരുവനന്തപുരം പിടിച്ചു. രണ്ടു ദിവസം 540 കിലോമീറ്റര്‍. പക്ഷെ പോകണ്ട സ്ഥലങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണയില്ലതത്കൊണ്ട് പല സ്ഥലങ്ങളും കാണാന്‍ പറ്റിയില്ല. എങ്കിലും മറക്കാനാവാത്ത ഒരു യാത്ര തന്നെയായിരുന്നു
*ഇതിനിടയില്‍രാത്രി എരുമേലിയില്‍ വച്ച് ചെറിയൊരു അപകടം പറ്റി ഒന്നര കിലോമീടര്‍ വണ്ടി തള്ളിയതും മറക്കാനാവാത്ത അനുഭവമായിരുന്നു
എഴുതി ശീലമില്ല...ഈ വിവരണം ചെറിയൊരു ശ്രമം മാത്രം.. ഇനി ചെയ്യില്ല.
വാഗമണ്‍ വീഡിയോ
പോയത് ഒറ്റക്കയിരുന്നതിനാല്‍ വണ്ടി ഓടിക്കുമ്പോ പകര്‍ത്തിയതാണ്.വ്യക്തത കുറവായിരിക്കും
എഴുതി ശീലമില്ല...ഈ വിവരണം ചെറിയൊരു ശ്രമം മാത്രം.. ഇനി ചെയ്യില്ല.
സചിത്ര,യാത്രാ വിവരണം!നന്നായിട്ടുണ്ട്.എഴുത്ത് നിര്‍ത്തരുത്,എഴുതി,എഴുതി ശീലമാക്കൂ...അഭിനന്ദനങള്‍!!!
സ്പൈഡീ....
സുന്ദരൻ യാത്ര!
ഫുഡ്ഡും എം.എച്ചുമായി ഒറ്റയ്ക്ക് ഒരു രാത്രി.... അല്ലേ?
ഉം.... എനിക്കങ്ങോട്ടു വിശ്വാസം വരുന്നില്ല!!
ഹി! ഹി!!
Annnnnaaaaaaaaaaa............
kollaaaaaaam......
Superrrrrrrrrrrrr
Annnnnnnnnnnaaaaaaaaaaaa...........
Superrrrrrr..........
adipoli..........
by
vinodraj
കൊള്ളാം .നന്നായിട്ടുണ്ട് ..
എന്റെയും വലിയ ഒരു അഗ്രീഹമാണ് ഇത് പോലെത്തെ ഒരു യാത്ര ..
എഴുത്ത് നിര്‍ത്തേണ്ട ! ആശംസകള്‍
എന്റെ നിഖില്‍. സമ്മതിച്ചിരിക്കുന്നു. ഒന്നാമത് ഇത്രയും ദൂരം ഒറ്റക്കുള്ള യാത്ര.അതും ബൈക്കില്‍.ആദ്യത്തേത് എന്നതവിടെ നിക്കട്ടെ.
ഫോട്ടോസും ഉഗ്രന്‍, അത്യുഗ്രന്‍. പറയാതെ നിര്‍വ്വാഹമില്ല. ശരിക്കും ഒരു യാത്ര ചെയ്ത അനുഭൂതി. സത്യമായിട്ടും അതെ നിഖില്‍.പിന്നെ ചിത്ര സഹിതമുള്ള എഴുത്ത് നിര്‍ത്തരുത്. ഇടക്കിടെ വന്നു കൊണ്ടേയിരിക്കണം. എന്‍റെ അഭിപ്രായത്തില്‍ നിഖില്‍ ഇനി ഒറ്റക്ക് മാത്രം പോയാ മതി.
അഭിനന്ദനങ്ങള്‍....അഭിനന്ദനങ്ങള്‍
നിഖിലിന്റെ എറ്റവും മികച്ച ബ്ലോഗ് .
ഫോട്ടോസിന്റെ കൂടെ വിവരണം കൂടിയായപ്പൊൾ സഞ്ചാരം എന്ന പ്രോഗ്രാം കണ്ടതുപൊലെ തൊന്നി എനിക്ക് .
ഭാവുകങ്ങൾ!
മോനെ അടിപൊളി ... നല്ല ബൈക്ക് എനികിഷ്ടമായി കൊടുക്കുനുണ്ടോ എത്ര മൈലേജ് കിട്ടുനുണ്ട് ??
അയ്യോട യാത്രയെ കുറിച്ച് പറഞ്ഞില്ല നിനക്ക് പറ്റും നിനകേ പറ്റു...ഇനിയും വരട്ടെ ഇതുപോലെ ഉള്ള സ്ഥലങ്ങള്‍..എവിടെ ഇരുന്നു എങ്ങനെയെങ്കിലും കാണാമല്ലോ...അടിപൊളി ടാ സൂപ്പര്‍ ....
Spidey,,,Great great and u brave too..good experience and photos are simply perfect. Next time try to make a trip to Chinnaar and kanthalloor via Marayoor..And abt chinnaar its dry forest and u can click wildlife too i promise.
All the best
മില്‍ട്ടന്‍ അണ്ണന്‍ , നാചിക്ക, ബിനു, കിരണ്‍ & വിനോദ് താങ്ക്സ്
ജയന്ചെട്ടനും വിനോദിനും സ്പെഷ്യല്‍ താങ്ക്സ് പിന്നെ ജയന്‍ ചേട്ടാ കൊള്ളാം ഐ ബി ലാണോ ഒറ്റയ്കാവുന്നത്?
അടുത്ത തവണ നാട്ടില്‍ പോക്ക് ഒരുമിച്ചാകാം സല്‍സ്വഭാവി
മനോജേ ശര്യാ മറയൂര്‍ക്ക് ഒരു തവണ പോണം.. ഭ്രമരം കണ്ടപ്പോഴേ ഉള്ള ആഗ്രഹമാ
blog super annaaa.....
onnu vagamon poyaalo ennu alojikkanund ipppo
താളവട്ടം സില്‍മേലു കാണിക്കുന്ന ഇടതൂര്‍ന്ന മരങ്ങളുടെ(മരത്തിന്‍റെ പേരെന്താണോയെന്തോ) പോട്ടമിടാഞ്ഞത് വളരെ മോശമായിപ്പോയി....
അത് അപ്‍ലോഡിയട്ട് ഇനി എന്നോട് മിണ്ടിയാമതി...
പൈന്റ് ചെ.. പൈന്‍ മരോല്ലേ... ന്റെ വാസൂ അബിടെ പോകാന്‍ പറ്റീല്ലാ..അതാ പോട്ടമില്ലതത്...നാട്ടുകാരന്റെ പോട്ടം എടുത്തു പോസ്ടിയാ സൈബര്‍ ക്രൈം ആണെന്ന് വാസു തന്നല്ലേ പറഞ്ഞെ...ഹ്ഹ
spidey chetto....super fotos....
കൊള്ളാടാ നന്നായിട്ടുണ്ട്....പക്ഷെ ഒറ്റക്കുള്ള യാത്ര അത്ര സുഖമില്ല...പെണ്ണുകെട്ടി പെന്നുംപിള്ളേനേം പുറകിലിരുത്തി ഒന്ന് പോയി നോക്ക്...അപ്പൊ അറിയാം വാഗമണ്ണിന്‍റെ ഭംഗി....ഞാനും അവിടെ പല പ്രാവശ്യം പോയിട്ടുണ്ട് കുരിശുമല കേറാന്‍.നല്ല സ്ഥലമാണ്...അവിടെ വലിയൊരു ആശ്രമമുണ്ട് വലിയ ഫാമും..അത് നീ മിസ്സ് ചെയ്തു....
ടിന്റു നിച്ച് നന്ദ്രി ....
ജിജോ ഹി ഹി ..ഒന്നൂടി പോണം വിശദമായി കാണാന്‍...സിസ് ഫാം അല്ലെ...കേട്ടിട്ടുണ്ട്
കൊള്ളാം സ്പൈടി
നല്ല വിവരണം
നല്ല ഫോട്ടോസ്
നന്നായിട്ടുണ്ട് .........ഫോട്ടോസും വിവരണവും
കൊള്ളാം അടിപൊളി ...
നല്ല വിവരണം
നല്ല ഫോട്ടോസ്
ന്‍ഘും....നീയ് ഒറ്റയ്ക്കങ്ങ അടിച്ച് പൊളിച്ചല്ല്രാ.....
ജനുവരീല്‍ ഒരുമിച്ചു കുറച്ചു സ്ഥലത്ത് പോണംട്ടാ...
ഫോട്ടോസും വിവരണോം ഉഗ്രനായിട്ടുണ്ട്.,
നിന്റെ ആ ഊപ്പ ക്യാമറ വെച്ചു തന്നാണോടേ ഇതൊക്കേ ഒപ്പിച്ചത് ?
വിവരണം കൊള്ളാം...ഫോട്ടോസ് അടിപൊളി.
വളരെ നന്നായിട്ടുണ്ട്... ഫോട്ടോസിനൊപ്പം വിവരണം കൂടി ആയപ്പോള്‍ സംഗതി ഉഷാര്‍...ഒരു യാത്ര പോയ പ്രതീതി ഉണ്ട്...അഭിനന്ദനങ്ങള്‍........ ഇനിയും പ്രതീക്ഷിക്കുന്നു....
hi anna super naan this blog 5 thavanna yannu vayikunathu it excellent work
edda , supper aayitundu , ninte ullil ee oru kazhivu ollinijirikkunathu arinjilla , nalla language , ezhuthu nirthanda.
ente aashamsakal
മാലാഖകുഞ്ഞു, എന്‍ പി ടി ,അനന്തൂസ് , താഹിര്‍, ക്രോണിക് , ധനീഷ്, മിസ്സില്‍ ബ്ലോഗ് വായിച്ച എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദ്രി
കൊള്ളാം ...ഈ ബുള്ളറ്റ് ട്രിപ്പ്..!
നന്ദി ..പരിചയപ്പെടുത്തിയതിന്..!!
കൊള്ളാം
nice
നിഖില്‍ .നല്ല പോസ്റ്റ്.നല്ല ഫോട്ടോസ്.തനിയെ യാത്ര
സുഖം ആണ്.പക്ഷെ കൂട്ടിനു ഒരാള്‍ ഉള്ളത് പലപ്പോഴും സഹായം ആവും.വണ്ടി തളളാന്‍ എങ്കിലും.
വാഗാമന്നിന്റെ സൌന്തര്യതോടൊപ്പം അവിടെ അപകടങ്ങള്‍ കൂടി പതിയിരിക്കുന്നു. കഴിഞ്ഞ ആഴ്ച എന്‍റെ ഒരു കൂടുകാരനും
കുടുംബവും മാരുതി സ്വിഫ്റില്‍ പോയി ഒരു അപകടത്തില്‍ പെട്ടു. ഏതോ ഇറക്കത്തില്‍ നിര്‍ത്തിയിട്ടു വണ്ടി എടുത്തപ്പോള്‍ ഹാന്‍ഡ് ബ്രേക്ക് release ചെയ്ത് വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുമ്പേ ഉരുണ്ടു തുടങ്ങി. neutralil സ്വിഫ്റിനു steeringum തിരിഞ്ഞു കിട്ടില്ല അത്രേ. പവര്‍ ബ്രേക്ക് ആയതിനാല്‍ അതും fail. അവരുടെ ഏക മകള്‍ അപകടത്തില്‍ മരിച്ചു.സൌദിയില്‍ നേഴ്സ് ആയ അമ്മ ഇപ്പോഴും പരിക്കുകളോടെ ആശുപത്രിയില്‍ ആണ്...
യാത്രാ വിവരണം നന്നായിട്ടുണ്ട്.
ആശംസകള്‍
ആഹാ...നല്ലൊരു യാത്ര...വാഗമൺ ചുറ്റിവന്നു...പൂക്കൾക്കൊക്കെ എന്തു ഭംഗിയാ
ലക്ഷ്മി~ നനവ് പ്രദീപ് പേരശ്ശന്നൂര്‍ ente lokam ബെഞ്ചാലി സീത നന്ദ്രി ..
nice trip
excellent photos
HRIDAYAM NIRANJA XMAS,PUTHUVALSARA AASHAMSAKAL...............